കൊയിലാണ്ടി: അയല്വാസിയായയുവാവിന്റെ മര്‍ദനമേറ്റ് അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ച ആള് മരിച്ച കേസില്‍ പ്രതികളെ രണ്ടുദിവസത്തിനകം തെളിവെടുപ്പിനായി എത്തിക്കും. നിസാരവാക്കുതര്ക്കം ഒരാളുടെ മരണത്തില്‍ കലാശിച്ചത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.
ചെറിയമങ്ങാട് പുതിയ പുരയില്‍ പ്രമോദ് (43) ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ചെറിയമങ്ങാട് ക്ഷേത്ര മഹോത്സവം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.സംഭവത്തിൽ അയല്‍വാസിയായ വേലി വളപ്പില്‍ വികാസ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തു.
സിനിമാ സ്റ്റൈലില്‍ പ്രമോദിനെ നിലത്തിട്ട് ചവിട്ടുകയായിരുന്നു. മര്‍ദനമേറ്റ് അവശനായ പ്രമോദിനെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കൂടി പ്രതി സമ്മതിച്ചില്ല. സംഘര്‍ഷ വിവരമറിഞ്ഞ് കൊയിലാണ്ടി എസ്ഐ വിജേഷ് എത്തിയാണ് പ്രമോദിനെ ആശുപത്രിയിലെത്തിച്ചത്.
മണിക്കൂറുകളോളം നീണ്ടു നിന്ന ശസ്ത്രക്രിയ നടത്തിയെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ പ്രമോദ് മരണത്തിനു കീഴടങ്ങി. പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞ പ്രതിയായ വികാസ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.