കൊല്ലം : കേരളത്തിലെ പ്രഫഷണൽ നാടകട്രൂപ്പുകളുടെ പോക്ക് അപചയത്തിലാണെന്നും അത് തിരുത്തി വിമർശനബുദ്ധ്യാ എടുത്ത് നാടകങ്ങളെ അന്താരാഷ്ട നിലവാരത്തിലേക്ക് രൂപപ്പെടുത്തി എടുക്കണമെന്ന് തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ പ്രമോദ് പയ്യന്നൂർ. എന്നാൽ നല്ല നാടകങ്ങൾ ഉണ്ടാകുന്നുണ്ട്. അത് ജനമധ്യത്തിലേക്ക് എത്താൻ നാടക പ്രവർത്തകരുടെ കൂട്ടായ ശ്രമം വേണം.
സങ്കീർത്തനം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ കെ.രവിവർമ്മയേയും പി.ജെ.ഉണ്ണി കൃഷ്ണനേയും ആദരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ആശ്രാമം 8 പോയിന്റ് ആർട്ട് കഫെയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ചവറ കെ.എസ്.പിള്ള അധ്യക്ഷത വഹിച്ചു. പ്രദീപ് ആശ്രാമം, ആൻഡ്രൂസ് ജോർജ് എന്നിവർ പ്രസംഗിച്ചു.