ചെന്നൈ: ഹൃദയാഘാതം മൂലം അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു സൗഖ്യം നേര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ജയലളിതയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രണാബ് മുഖര്‍ജി ട്വീറ്ററിലൂടെ ആശംസിച്ചു.
ജയലളിതയ്ക്കു സൗഖ്യം നേര്‍ന്ന് കേന്ദ്ര–സംസ്ഥാന നേതാക്കളും രംഗത്തെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡിഎംകെ നേതാവ് കരുണാനിധി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങി നിരവധി നേതാക്കള്‍ ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് സന്ദേശങ്ങളയച്ചു.