വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തന്റെ പദവിയും ഉത്തരവാദിത്വവും പൂര്‍ണമായും ഉപയോഗിച്ചിരിക്കുകയാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതികള്‍ക്ക് ദയാഹര്‍ജ്ജി നല്‍കാനുള്ള അധികാരമാണ് രാഷ്ട്രപതി വിനിയോഗിച്ചിരിക്കുന്നത്. ദയാഹര്‍ജ്ജി പരിഗണിച്ച അദ്ദേഹം ഹര്‍ജ്ജി തള്ളുകയാണ് ചെയ്തത്. 2012ല്‍ ഇന്‍ഡോറില്‍ വച്ച് നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളുടെ ദയാഹര്‍ജ്ജിയാണ് രാഷ്ട്രപതി തള്ളിയത്. ഈ കേസിലെ പ്രതികളായ ബാബു, ജിതേന്ദ്ര, ദേവേന്ദ്ര എന്നിവര്‍ക്കാണ് രാഷ്ട്രപതിയുടെ തീരുമാനത്തിലൂടെ വധശിക്ഷ ഉറപ്പായിരിക്കുന്നത്. വിവാഹ ഘോഷയാത്ര കണ്ടുകൊണ്ടിരുന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊല്ലുകയും പിന്നീട് മൃതദേഹം ഓടയില്‍ തള്ളുകയും ചെയ്ത കേസിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്.
മനുഷ്യത്വത്തിന് എതിരെയുള്ള പ്രവര്‍ത്തിയാണ് ഇവര്‍ ചെയ്തതെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാമത് പൂനയിലെ ടെക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ കൊലപാതകകേസിലെ പ്രതികളുടെ ദയാഹര്‍ജ്ജിയാണ് തള്ളിക്കളഞ്ഞത്. കാര്‍ ഡ്രൈവര്‍ക്കും സുഹത്തും ചേര്‍ന്ന് 22കാരിയായ വിപ്രോ ജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. 2007ലാണ് സംഭവം നടന്നത്. ഈ കേസിലെ പ്രതികള്‍ക്കും രാഷ്ട്രപതി ദയ അനുവദിച്ചില്ല. തന്റെ ഔദ്യോഗിക ജീവിതത്തില്‍ മൊത്തം 30 ദയാഹര്‍ജ്ജികളാണ് അദ്ദേഹം തള്ളിക്കളഞ്ഞിട്ടുള്ളത്. വ്യക്തമായ കാരണങ്ങള്‍ നിരത്തിയാണ് രാഷ്ട്രപതി ഈ ദയാഹര്‍ജികളൊക്കെ തള്ളിയിട്ടുള്ളത്.