‘പ്രണാമം’ പ്രണാബ്! യുഡി ക്ലാര്‍ക്കായി ഔദ്യോഗികജീവിതം ആരംഭിച്ചു; പിന്നീട് കോളജ് അധ്യാപകനും പത്രപ്രവര്‍ത്തകനുമായി; മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ജീവിതത്തിലൂടെ…

ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ശി​ഷ്യ​നും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്നു പ്ര​ണാ​ബ് കു​മാ​ർ മു​ഖ​ർ​ജി. നെ​ഹ്റു​വി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ അ​ദ്ദേ​ഹ​ത്തി​ൽ എ​ന്നും പ്ര​ക​ട​മാ​യി​രു​ന്നു.

ഇ​ന്ദി​രാ​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ആ​യി​രി​ക്കെ​യാ​ണ് പ്ര​ണാ​ബി​നെ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്. ബം​ഗാ​ളി​ൽ ബി​ർ​ഭും ജി​ല്ല​യി​ലെ മി​റാ​ട്ടി എ​ന്ന ചെ​റു​ഗ്രാ​മ​ത്തി​ൽ നി​ന്ന് റെ​യ്‌​സീ​ന കു​ന്നു​ക​ളി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്തി​ച്ചേ​ര്‍​ന്ന വ്യ​ക്തി​യാ​ണ് പ്ര​ണാ​ബ് കു​മാ​ർ മു​ഖ​ർ​ജി. 1935 ഡി​സം​ബ​ർ 11 നു ​മി​റാ​ട്ടി​യി​ലാ​ണു പ്ര​ണാ​ബ് ദാ ​ജ​നി​ച്ച​ത്.

സ്വാ​ത​ന്ത്യ സ​മ​ര​സേ​നാ​നി​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ക​മ​ദ് കു​മാ​ർ മു​ഖ​ർ​ജി​യാ​ണു പി​താ​വ്. പ​ഠ​ന​ത്തി​ൽ അ​തി​സ​മ​ർ​ഥ​നാ​യി​രു​ന്നു പ്ര​ണാ​ബ്.

ച​രി​ത്ര​ത്തി​ലും രാ​ഷ്ട്ര​മീ​മാം​സ​യി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നി​യ​മ​ബി​രു​ദ​വും സ്വ​ന്ത​മാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ 2011 ൽ ​വോ​ൾ​വ​ർ ഹാം​പ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ഡി​ലി​റ്റ് ബി​രു​ദം ന​ല്കി ആ​ദ​രി​ച്ചു.

2012ൽ ​ആ​സാം യൂ​ണി​വേ​ഴ്സി​റ്റി​യും ഡി​ലി​റ്റ് ബി​രു​ദം ന​ൽ​കി. കോ​ള​ജ് അ​ധ്യാ​പ​ക​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നു മു​ന്പ് യു​ഡി ക്ലാ​ർ​ക്കാ​യി​ട്ടാ​ണു പ്ര​ണാ​ബ് ഔ​ദ്യോ​ഗി​ക​ജീ​വി​തം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ടു രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി.

1969ൽ ​മി​ഡ്നാ​പു​രി​ൽ വി.​കെ.​കൃ​ഷ്ണ മേ​നോ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ചു​മ​ത​ല​യി​ൽ കാ​ണി​ച്ച മി​ക​വ് ക​ണ്ടാ​ണ് പ്ര​ണാ​ബി​നെ ഇ​ന്ദി​രാ​ഗാ​ന്ധി ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

മ​ൻ​മോ​ഹ​ൻ സ​ർ​ക്കാ​രി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യും 2006 മു​ത​ൽ 2009 വ​രെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യും 2009 മു​ത​ൽ 2012 വ​രെ ധ​ന​മ​ന്ത്രി​യാ​യും പ്ര​ണാ​ബ് സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2010 ൽ ​എ​മ​ർ​ജിം​ഗ് മാ​ർ​ക്ക​റ്റ്സ് പ്ര​ണാ​ബി​നെ ആ ​വ​ർ​ഷ​ത്തെ ഏ​ഷ്യ​യി​ലെ മി​ക​ച്ച ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Related posts

Leave a Comment