അതിവേഗത്തില്‍ വന്നതുകൊണ്ട് ജെറ്റ് സ്‌കിയില്‍ ഘടിപ്പിച്ചിരുന്ന കേബിള്‍ പൊട്ടി, പ്രണവ് കടലിലേയ്ക്ക് താണുപോയി! ഇരുപത്തൊന്നാം നൂറ്റാണ്ടിനിടെയുണ്ടായ മറക്കാനാവാത്ത സംഭവത്തെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നു

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന നിരവധി വിഷയങ്ങളില്‍ ഒന്ന്. ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണെങ്കിലും പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് സിനിമ എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ളവര്‍ പറയുന്നത്.

സിനിമയില്‍ പ്രണവ് ചെയ്ത ഒരു സാഹസിക രംഗത്തെക്കുറിച്ചും അത് ഷൂട്ട് ചെയ്ത സമയത്ത് തങ്ങള്‍ അനുഭവിച്ച ടെന്‍ഷനെക്കുറിച്ചും അരുണ്‍ ഗോപി തന്നെ ഒരു മാധ്യമത്തോട് പങ്കുവയ്ക്കുകയുമുണ്ടായി.

അരുണ്‍ ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ…

‘ഞങ്ങള്‍ കടലില്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. വരുന്ന ഷോട്ടില്‍ ജെറ്റ് സ്‌കി വേഗത്തില്‍ ഓടിച്ചുവന്ന് അതില്‍നിന്ന് കടലിലേക്ക് എടുത്തു ചാടണം. പ്രണവിന് കടലിലെ സാഹസികതയൊക്കെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങള്‍ വളരെ സൂക്ഷ്മതയോടെ ബോട്ടില്‍ ക്യാമറ സെറ്റ് ചെയ്തു വച്ചു. ഞാന്‍ പ്രണവിനോട് പറഞ്ഞത് ജെറ്റ് സ്‌കി ഓടിച്ചുവന്ന് പതുക്കെ കടലിലേക്ക് ചാടണം എന്നാണ്. എന്നാല്‍ പ്രണവ് ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.

പ്രണവ് ജെറ്റ് സ്‌കി വേഗത്തില്‍ ഓടിച്ചു വന്നു. സമ്മര്‍ സാള്‍ട്ട് അടിച്ചു കടലിലേക്കു ചാടി. എല്ലാവരും ഞെട്ടിപ്പോയി. ജെറ്റ് സ്‌കിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ കേബിള്‍ ഉണ്ട്. അത് ഉള്‍പ്പെടെയാണ് പ്രണവ് കടലിലേക്ക് ചാടിയിരിക്കുന്നത്. ആ കേബിള്‍ പൊട്ടിപ്പോയി. പ്രണവ് കടലിനടിയിലേക്ക് താണുപോയി. ഞങ്ങള്‍ എല്ലാവരും അന്തംവിട്ടുനിന്നു. പക്ഷെ, പുള്ളി കൂളായി കയറിവന്നു. ആ നിമിഷം ഒരിക്കലും മറക്കാന്‍ കഴിയില്ല.”

Related posts