പ്രണവ് മോഹന്‍ലാലിന്റെ നായികയാവാന്‍ അവസരം! രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയ്ക്കുവേണ്ടിയുള്ള കാസ്റ്റിംഗ് കോള്‍ പുറത്ത്

മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയാവാന്‍ അവസരം കിട്ടിയാല്‍ അഭിനയ മോഹമുള്ള ഏതെങ്കിലും പെണ്‍കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുമോ. എന്നാലിതാ അതിനൊരവസരം. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. രാമലീലക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന റൊമാന്റിക് ആക്ഷന്‍ ചിത്രത്തിലേക്കുള്ള ഓഡിഷനാണ് ആരംഭിക്കുന്നത്.

ദുബായിലെ ഓഡിഷന്‍ കോളിനുള്ള അറിയിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ മലയാള സിനിമാ ലോകത്തേക്ക് നായനായെത്തിയ പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തിന്റെ വാര്‍ത്ത വന്നതോടുകൂടി നായിക ആരായിരിക്കും എന്നതും കാത്തിരിക്കുകയായിരുന്നു ആരാധക ലോകം. മാര്‍ച്ച് 22, 23 തീയതികളിലായാണ് ഓഡിഷന്‍.

വിശദവിവരങ്ങള്‍ 967.ae എഫ്എമ്മിന്റെ വെബ്‌സൈറ്റിലൂടെ അറിയാം. താത്പര്യമുള്ളവര്‍ക്ക് ചിത്രങ്ങളും വെബ്‌സൈറ്റിലൂടെ അയയ്യ്ക്കാം. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ജൂണ്‍ മാസത്തോടു കൂടി ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലേക്ക് ഇന്ത്യയിലും ഓഡിഷനുണ്ടാകും. അതിന്റെ വിവരങ്ങളും ഉടന്‍ അണിയറക്കാര്‍ പുറത്തുവിടും.

 

Related posts