പ്ര​ണ​വി​ന്‍റെ ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും

 

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ തെ​ലു​ങ്ക് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. കൊ​ര​ട്ട​ല ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ആ​ണ് നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ക​ഥ​യും ത​ന്‍റെ ക​ഥാ​പാ​ത്ര​വും ഇ​ഷ്ട​പ്പെ​ട്ട മോ​ഹ​ൻ​ലാ​ൽ സ​മ്മ​തം അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. കൊ​ര​ട്ട​ല ശി​വ സം​വി​ധാ​നം ചെ​യ്ത ജ​ന​ത ഗാ​രേ​ജി​ൽ മോ​ഹ​ൻ​ലാ​ൽ മു​ന്പു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

മോ​ഹ​ൻ​ലാ​ലും പ്ര​ണ​വും വീ​ണ്ടും ഒ​രു​മി​ക്കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ഒ​ന്നാ​മ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചാ​ണ് പ്ര​ണ​വി​ന്‍റെ സി​നി​മ​യി​ലേ​ക്കു​ള്ള രം​ഗ​പ്ര​വേ​ശം.

സാ​ഗ​ർ ഏ​ലി​യാ​സ് ജാ​ക്കി റീ​ലോ​ഡ​ഡ്, ആ​ദി, മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ മോ​ഹ​ൻ​ലാ​ലും പ്ര​ണ​വും ഒ​രു​മി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ബ​റോ​സ് എ​ന്ന സി​നി​മ​യി​ലും പ്ര​ണ​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.


വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം പ്ര​ണ​വ് അ​ഭി​ന​യി​ക്കു​ന്ന​ത് കൊ​ര​ട്ട​ല ശി​വ​യു​ടെ ചി​ത്ര​ത്തി​ലാ​ണ്. മ​ല​യാ​ള​ത്തി​ൽ മ​റ്റ് സി​നി​മ​ക​ൾ ക​മ്മി​റ്റ് ചെ​യ്തി​ട്ടി​ല്ല.

അ​തേ​സ​മ​യം തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്ത് ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​നാ​യ കൊ​ര​ട്ട​ല ശി​വ​യു​ടെ പു​തി​യ ചി​ത്രം ദേ​വ​ര ആ​ണ്. ജൂ​നി​യ​ർ എ​ൻ​ടി​ആ​റും ജാ​ൻ​വി ക​പൂ​റു​മാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ദേ​വ​ര ഒ​രു​ങ്ങു​ന്ന​ത്. 27ന് ​ദേ​വ​ര റി​ലീ​സ് ചെ​യ്യും. ദേ​വ​ര 2നു ​മു​ൻ​പ് പ്ര​ണ​വ് ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നാ​ണ് കൊ​ര​ട്ട​ല ശി​വ ഒ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment