അരുണ്‍ ഗോപിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രമെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.
പ്രണവ് തന്റെ ആദ്യ ചിത്രം ആദിക്കു വേണ്ടി പാർക്കൗർ പരിശീലിച്ചത് വലിയ വാർത്തയായിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി എത്ര വലിയ സാഹസികതയും ചെയ്യാൻ താരം തയാറാണെന്നുള്ളതിന്റെ തെളിവായിരുന്നു ഈ സിനിമയിലെ ആക്ഷൻ രംഗങ്ങളോരോന്നും.
ഇപ്പോഴിത പുറത്തു വന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംഘട്ടന രംഗങ്ങളുടെ ലൊക്കേഷൻ ചിത്രങ്ങൾ കണ്ട് അമ്പരക്കുകയാണ് ഓരോ സിനിമാപ്രേമിയും. പ്രണവ് മോഹൻലാൽ ട്രെയിനിൽ തൂങ്ങികിടക്കുന്നതാണ് ചിത്രത്തിലുള്ളത്. പീറ്റർ ഹെയൻ സംഘടന സംവിധായകനാകുന്ന ചിത്രത്തിൽ, മലയാളികൾ ഇതുവരെ കാണാത്ത പല മാജിക്കുകളും കാണുവാൻ സാധിക്കുമെന്നാണ് അറിയുവാൻ സാധിക്കുന്നത്.
ചിത്രത്തിനു വേണ്ടി പ്രണവ് സർഫിംഗ് അഭ്യസിച്ചിരുന്നു. ബാലിയിലായിരുന്നു താരം ഇത് പരിശീലിച്ചത്. പുതുമുഖം റേച്ചൽ ആണ് ചിത്രത്തിലെ നായിക.