ഒന്നിച്ചു പഠിച്ചകാലം മുതൽതന്നെ മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദബന്ധം പ്രസിദ്ധമാണ്. ഇരുവരുമൊന്നച്ചുള്ള സിനിമകളെല്ലാം തന്നെ മലയാളികൾ ഒന്നാകെ നെഞ്ചിലേറ്റിയതുമാണ്. എന്നാൽ ഇപ്പോൾ സംസാരവിഷയമായിരിക്കുന്നത് ഇരുവരുടെയും മക്കളാണ്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണിയുമൊന്നിച്ചുള്ള സെൽഫിയാണ് സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയായിരിക്കുന്നത്. മോഹൻലാലിന്റെ ഭാര്യാസഹോദരൻ സുരേഷ് ബാലാജിയുടെ മകളുടെ വിവാഹത്തിന് പോയപ്പോൾ എടുത്ത ചിത്രമായിരുന്നു ഇത്.
ലണ്ടനിലെ പാരാസണ്സ് സ്കൂൾ ഓഫ് ഡിസൈനിൽനിന്നും ബിരുദം കരസ്ഥമാക്കിയ കല്യാണി വിക്രം നായകനായി എത്തിയ ഇരു മുഖനിൽ സഹ കലാസംവിധായികയായിരുന്നു. എന്നാൽ അഭിനയ രംഗത്തേക്കുള്ള കല്യാണിയുടെ വരവിനെക്കുറിച്ച് വ്യക്തതയില്ല. അതേസമയം, ജിത്തു ജോസഫ് സംവിധാനം ചെയുന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ചുവടുറപ്പിക്കാൻ പ്രണവ് മോഹൻലാൽ ഒരുങ്ങുകയാണ്.