പാലക്കാട്: ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് എന്ന ബികോം വിദ്യാർത്ഥി കാലുകൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ വിറ്റു കിട്ടിയ 5000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനയായി മന്ത്രി എ.കെ.ബാലന് കൈമാറി. ഗവണ്മെന്റ് ചിറ്റൂർ കോളജിൽ മൂന്നാംവർഷ വിദ്യാർത്ഥിയാണ് പ്രണവ്.
ഇതിനു പുറമെ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്, ആലത്തൂർ ഗ്രാമപഞ്ചായത്ത്, കാവശേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് 10 ലക്ഷം രൂപയും മേലാർക്കോട് ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപയും സംഭാവനയായി നല്കി. കെ.പി.കേശവമേനോൻ സ്്മാരകട്രസ്റ്റ് ഒരുലക്ഷവും അത്തിപ്പൊറ്റയിൽ നിന്നുളള കാളന്പത്ത് വിജയൻ എന്ന വ്യക്തി 1,25000 രൂപയും സേവ്യർ കിഴക്കഞ്ചേരി ഒരുലക്ഷം രൂപയും സംഭാവനയായി നല്കി.