പെരുമ്പാവൂർ: വീട്ടിൽ കയറി വിദ്യാർഥിനിയെ വെട്ടിയ ശേഷം ജീവനൊടുക്കിയ യുവാവിന്റെ സംസ്കാരം ഇന്ന് പോസ്റ്റ്മോമോർട്ടത്തിനു ശേഷം വൈകുന്നേരം മൂന്നിന് നടക്കും.
ഇരിങ്ങോൾ മൂക്കണഞ്ചേരി വീട്ടിൽ വർഗീസ് (വിൽസൺ) മകൻ ബേസിൽ (21) ആണ് മരിച്ചത്. രായമംഗലം മുരിങ്ങാമ്പിള്ളി വീട്ടിൽ ബിനുവിന്റെ മകൾ അൽക്ക അന്ന ബിനു (19)നെയാണ് ബേസിൽവീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
അൽക്കയുടെ നില ഗുരുതരാവസ്ഥയിൽ തുടുരുന്നു. സംഭവം തടയാനുള്ള ശ്രമത്തിനിടെ അൽക്കയുടെ അമ്മയുടെ മാതാപിതാക്കളായ ഔസേഫ് (70), ചിന്നമ്മ (65) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇരുവരെയും ബാറ്റ് കൊണ്ട് ബേസിൽ ആക്രമിക്കുകയായിരുന്നു.
ബൈക്കിൽ വാക്കത്തിയുമായി എത്തിയാണ് ബേസിൽ ആൽക്കയെ വെട്ടിയത്. അൽക്കയുടെ തലയ്ക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ അൽക്ക ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് സംഭവം.
അൽക്ക മരിച്ചെന്ന് കരുതി സ്വന്തം വീട്ടിലെത്തിയ ബേസിൽ 2:30 യോടെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ സമയം മാതാവ് വീട്ടിൽ ഉണ്ടകിരുന്നെങ്കിലും സംഭവം അറിഞ്ഞില്ല.
പോലീസ് ബേസിലിനെ തേടി വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങി മരിച്ച വിവരം അറിയുന്നത്. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം മുവാറ്റുപുഴ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചു.
കോലഞ്ചേരിയിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിയാണ് അൽക്ക. അൽക്ക വിവാഹ അഭ്യർത്ഥന നിരസിച്ചതാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ബേസിലിന്റെ മാതാവ് ഷീബ. സഹോദരി സോന. വൈകുന്നേരം ഇരിങ്ങോൾസെന്റ് ഗ്രിഗോറിയേസ് പള്ളിയിലാണ് ബേസിലിന്റെ സംസ്കാരം നടക്കുക. ു