ഈ യുവാക്കൾക്ക് ഇതെന്തുപറ്റി;  പ്രണയനിരാശയിൽ  പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര​ൻ  പുലർച്ചെ വീടിനുള്ളിൽ ക​യ​റി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു; ശാസ്താം കോട്ടയിലെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ശാ​സ്താം​കോ​ട്ട: പ്ല​സ്ടു വി​ദ്യാ​ർ​ഥിനി​യെ ബ​സ് ജീ​വ​ന​ക്കാ​ര​ൻ വീ​ടി​നു​ള്ളി​ൽ ക​യ​റി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു.​വ​യ​റി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​സ്വ​കാ​ര്യ ബ​സ്സി​ലെ ഡ്രൈ​വ​റാ​യ ശാ​സ്താം​കോ​ട്ട ആ​യി​ക്കു​ന്നം​സ്വ​ദേ​ശി അ​ന​ന്ദു (20) ആ​ണ് കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​ൽ പ​റ​ഞ്ഞു.

കു​ന്ന​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 2.15 നാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്.​വീ​ടി​ന്‍റെ ഓ​ട് ഇ​ള​ക്കി​യാ​ണ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​തെ​ന്ന് ക​ര​തു​ന്നു. സം​ഭ​വ​ത്തി​നു​ ശേഷം യു​വാ​വ് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യും യു​വാ​വും ത​മ്മി​ൽ പ്രണയത്തിലായിരുന്നുവെന്ന് സം​ശ​യി​ക്കു​ന്നതായി പോലീസ് പറയുന്നു.​

ഇ​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​കാം കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞുു. ശാ​സ്താം​കോ​ട്ട പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts