കോഴിക്കോട്: ദുരൂഹതകൾ ബാക്കിയാക്കി കൃഷ്ണപ്രിയയ്ക്ക് പിറകെ നന്ദുവും മരണത്തിന് കീഴടങ്ങിയതോടെ പ്രതീക്ഷയറ്റ് രണ്ട് കുടുംബങ്ങൾ.
നാലുവർഷമായി സൗഹൃദത്തിലായിരുന്നു നന്ദകുമാറും കൃഷ്ണപ്രിയയും. ഇവരുടെ സൗഹൃദത്തിൽ പെട്ടന്നുണ്ടായ അകൽച്ചയാണ് നന്ദകുമാറിൽ പകയായിമാറിയത്.
വെള്ളിയാഴ്ച വീട്ടിലിരിക്കുകയായിരുന്ന നന്ദുകുമാറിന്റെ ഫോണിൽ വന്ന ഒരു കോളാണ് ഈ അനിഷ്ട സംഭവത്തിന് കാരണമായി പറയുന്നത്.
ഫോൺ വന്നതിന് ശേഷം നന്ദുകുമാർ അസ്വസ്ഥനായിരുന്നുവെന്നും ബൈക്കുമായി ഇയാൾ കൃഷ്ണപ്രിയയെ കാണാനായി പഞ്ചായത്ത് ഓഫീസിലേക്ക് പോവുകയായിരുന്നുവെന്നുമാണ് കരുതുന്നത്.
ഈ യാത്രയിലാണ് കൃഷ്ണപ്രിയയെ അപായപ്പെടുത്താനും സ്വയം മരിക്കാനും തീരുമാനിച്ചത്. നന്ദുകുമാർ കുറച്ചു നാളുകളായി കൃഷ്ണപ്രിയയുടെ പുറക്കെ നടന്ന് ശല്ല്യം ചെയ്യുന്നതായി പറയപ്പെടുന്നു.
ഭംഗിയായി ഒരുങ്ങി നടക്കുന്നതിനെതിനും മറ്റുള്ളവരെ ഫോൺ ചെയ്യുന്നതിനും ഇയാൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് അനുസരിച്ചില്ലങ്കിൽ നന്ദുകുമാർ അക്രമസക്തനായി മാറും.
പെൺകുട്ടിയെ ഫോണിൽ വിളിച്ച് തെറിപറയാനും മാനസികമായി ഉപദ്രവിക്കാനും തുടങ്ങി. കൃഷ്ണ പ്രിയയുടെ വീട്ടിലെത്തി അച്ഛനെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
കൃഷ്പ്രിയയുടെ കൈയിൽ നിന്ന് ബലമായി പിടിച്ചുവാങ്ങിയ ഫോൺ തിരിച്ച് കൊടുക്കാൻ നന്ദകുമാറും സുഹൃത്തും വിട്ടിലെത്തിയപ്പോഴാണ് പിതാവിനെ ഭീഷണിപ്പെടുത്തിയത്.
മകളെ തനിക്ക് കല്യാണം കഴിച്ചു തന്നില്ലെങ്കിലും കൊന്നുകളയുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ഹൃദ്രോഗിയായിരുന്ന പെൺകുട്ടിയുടെ പിതാവിനെ ഇത് മാനസികമായി തളർത്തിയിരുന്നു.
പെയിന്റിംഗ് തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന് ഹൃദ്രോഗത്തിന് ശേഷം കൃത്യമായി ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കൃഷ്ണപ്രിയയിലായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ.
ഒരാഴ്ച്ചയ്ക്ക് മുന്പാണ് കൃഷ്ണപ്രിയ പഞ്ചായത്തിൽ ജോലിക്ക് പോയി തുടങ്ങിയത്. നന്ദകുമാറിന് പോടിച്ച് ഒരു ദിവസം ജോലിക്ക് പോകാനും കഴിഞ്ഞില്ല.
അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു കെട്ടിട നിർമാണ തൊഴിലാളിയായ നന്ദകുമാർ.