വെഞ്ഞാറമൂട്: ഡയറി ഫാമിൽ യുവതി തൂങ്ങി മരിച്ചനിലയിൽ. കോലിയക്കോട് കൺസ്യൂമർ സൊസൈറ്റിയുടെ കീഴിൽ തങ്കമലയിൽ ആരംഭിച്ച ഡയറി ഫാമിലാണ് നേപ്പാൾ സ്വദേശിനിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡയറി ഫാമിലെ തൊഴിലാളികൾ കൂടിയായ നേപ്പാൾ സ്വദേശികളായ കിഷൻ ബഹദൂർ സൗത് – സിക്രാദേവി സൗത് ദമ്പതികളുടെ മകൾ ലക്ഷ്മി സൗത് (19) ആണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: യുവതി നേപ്പാൾ സ്വദേശിയായ മറ്റൊരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായിരുന്നു.ഇയാൾ വിവാഹിതനാണ്.
ഈ അടുപ്പം പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തു. ഞായറാഴ്ച്ച പുലർച്ചയും പെൺകുട്ടി ഇയാളുമായി ഫോണിൽ ചാറ്റ് ചെയ്തു.
ഇതു കണ്ട രക്ഷിതാക്കൾ യുവതിയെ ശകാരിച്ചു. ഇതിലുള്ള മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമാണ്.
വെഞ്ഞാറമൂട് പോലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.