മുംബൈ: കാമുകൻ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് 20 വയസുകാരി ജീവനൊടുക്കി.
മുംബൈയിലെ സബർബൻ ദഹിസാറിലെ റെയിൽവേ ട്രാക്കിന് സമീപമുള്ള കാമുകന്റെ വീട്ടിലാണ് യുവതി തൂങ്ങിമരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
പ്രണാലിയും 27 കാരനായ യുവാവും തമ്മിൽ ആറു മാസമായി പ്രണയബന്ധത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഒരാളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
തുടർന്നു അന്ന് രാത്രി കാമുകന്റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം യുവാവ് തള്ളിക്കളഞ്ഞു. യുവതിയോട് വീട്ടിലേക്ക് മടങ്ങാനും നിർദേശിച്ചു.
എന്നാൽ വീട്ടിൽ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടർന്നു. രാത്രിയിൽ നിരവധി മയക്കു മരുന്ന് അടിമകൾ പ്രദേശത്ത് കറങ്ങുന്നുവെന്നും സ്വന്തം വീട്ടിൽ തന്നെ നിൽക്കാനും യുവാവ് പറ ഞ്ഞെങ്കിലും യുവതി കേൾക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നു യുവാവ് വാട്സ്ആപ്പിൽ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.
പിന്നീട് യുവതി ഇയാളുടെ വീട്ടിലെത്തി വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിനെ ചോദ്യം ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
യുവാവിന്റെ വീട്ടിൽ തങ്ങിയ പ്രണാലി തന്റെ ദുപ്പട്ട ഉപയോ ഗിച്ച് തൂങ്ങിമരിച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടു ഞെട്ടിയെന്നും യുവാവിന്റെ മൊഴിയിൽ പറയുന്നു.
പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസിന്റെ ബോറിവലി യൂണിറ്റ് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാ ണെന്നും സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.