കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത കാമുകിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു. കാര്യം കഴിഞ്ഞപ്പോൾ നഗ്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലുടെ പുറത്തുവിടുമെന്ന് ഭീഷണി. ഒടുവിൽ കാമുകനും സുഹൃത്തും അഴിക്കുള്ളിലായി.
നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറേവെങ്ങോലിക്കൽ നിധിൻ കുമാർ (19), സുഹൃത്ത് നെടുമണ്ണി തോണിപ്പാറ മടുക്കുഴിയിൽ ഷാരോണ്‍ ജോർജ് (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം.
മീനടം സ്വദേശിനിയായ 16 കാരിയുമായി നിഥിൻ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ കൂട്ടി ഷാരോണിന്റെ വീട്ടിലെത്തിയ നിധിൻ അവിടെവച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ നഗ്നചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലുടെ പുറത്തുവിടുമെന്നും പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തുടർന്നു ഇവർ കറുകച്ചാൽ പോലീസിൽ പരാതി നല്‍കുകയായിരുന്നു. പോലീസ് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.