ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നെ പ്ര​ണ​യി​ച്ച് ഇ​രു​പ​ത്തി​നാ​ലു​കാ​രി; വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ച് സ​രി​ത​; ആക്രമണത്തിന് പിന്നിലെ യഥാർഥകാരണം മറ്റൊന്ന്…

പ​ട്‌​ന: വി​വാ​ഹ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. ബി​ഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ലെ സി​മാ​ര്‍​വാ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 

പ്ര​ദേ​ശ​വാ​സി​യാ​യ സ​രി​ത​കു​മാ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വാ​വി​ന്‍റെ മു​ഖ​ത്ത് ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നും യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

22കാ​ര​നാ​യ ധ​ര്‍​മേ​ന്ദ്ര കു​മാ​റാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​യാ​ള്‍ ടാ​ക്‌​സി ഡ്രൈ​വ​റാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. 

ഇ​രു​വ​രും അ​യ​ല്‍​ക്കാ​രാ​യി​രു​ന്നു. അ​ഞ്ച് വ​ര്‍​ഷ​മാ​യി ഇ​വ​ര്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും. യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ധ​ര്‍​മേ​ന്ദ്ര കു​മാ​റി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യും ഇ​വ​രും മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് ആ​സി​ഡ് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

പ്ര​ദേ​ശ​വാ​സി​ക​ള്‍ ചേ​ര്‍​ന്നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ചൊ​വാ​ഴ്ച ത​ന്നെ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 

യു​വാ​വും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഇ​താ​ണ് ആ​ക്ര​മി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

Related posts

Leave a Comment