ഒരു വിവാഹവേദിയിലെ വീഡിയോ ദൃശ്യങ്ങൾ കണ്ടു ഞെട്ടിയിരിക്കുയാണു സോഷ്യൽ മീഡിയ. വധുവിനു വരൻ മാല ചാര്‍ത്തുന്നതിനിടെ ഒരു യുവതി വിവാഹവേദിയിലേക്കു ചാടിക്കയറുന്നു.
വന്നവഴി പിന്നിൽനിന്ന് ഒറ്റച്ചവിട്ടിനു വരനെ താഴെയിടുന്നു. വീണു കിടന്ന വരനെ തുടർന്നും ചവിട്ടുകയും അടിക്കുകയും ചെയ്യുന്നു. അവിടംകൊണ്ടു നിർത്താതെ അയാളെ വലിച്ചുയര്ത്തിയശേഷവും അടിക്കുന്നു. അടി തടയാൻ ശ്രമിച്ച വധുവിനോടു യുവതി കയർക്കുന്നതും വീഡിയോയിലുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ പെട്ടെന്നുതന്നെ വൈറലായി.
വിവാഹവേദിയിൽ അതിക്രമിച്ചു കയറിയെത്തിയത് വരന്റെ മുൻ കാമുകിയാണെന്നാണു വീഡിയോയിൽ പറയുന്നത്. തന്നെ വഞ്ചിച്ചതിലുള്ള കലിപ്പ് തീർക്കുകയായിരുന്നത്രെ യുവതി.
ബോളിവുഡ് സിനിമകളിലെ രംഗംപോലെ ത്രില്ലിംഗ് ആണെന്നായിരുന്നു ചിലരുടെ കമന്റ്. പൂര്‍വകാല ബന്ധങ്ങളും വിവാഹങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നു ചിലർ പറഞ്ഞപ്പോൾ മറ്റുചിലര്‍ വരന്റെ സത്യസന്ധതയെ ചോദ്യം ചെയ്തു. എവിടെയാണിതു സംഭവിച്ചതെന്നോ ചവിട്ടിനുശേഷം പിന്നെ എന്തു സംഭവിച്ചെന്നോ വീഡിയോയിലില്ല.