പാലാ: പാലാ സെന്റ്. തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്തു കൊന്നു. തലയോലപറമ്പ് സ്വദേശിനി നിതിനാ മോൾ(22) ആണ് കൊല്ലപ്പെട്ടത്.
പ്രണയാഭ്യർഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠി അഭിഷേക് ബൈജു പേനാക്കത്തികൊണ്ട് കുത്തുകയായിരുന്നു. കൂത്താട്ടുകുളം സ്വദേശിയാണ് അഭിഷേക്.
പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ആളുകള്‍ നോക്കി നില്‍ക്കെയാണ് പ്രതി ആക്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിഷേക് ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.