മാഹി: പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ച യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കുറിച്ചിയിൽ ചവോക്കുന്ന് താഴെ -റെയിൽവേ പാളത്തിന് സമീപം എം.എൻ. പുഷ്പരാജി (അനിൽ)ന്റെ ഭാര്യ ഇന്ദുലേഖ (46), മകൾ പൂജ (20) എന്നിവർക്കാണ് കുത്തേറ്റത്.
രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മാഹി ചെറുകല്ലായിയിലെ ജിനീഷ് ബാബു (25) എന്ന യുവാവ് പൂജയെ ആക്രമിക്കുകയായിരുന്നു.
മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് കുത്തേറ്റത്. പൂജയുടെ പുറത്ത് നാല് തവണ കത്തികൊണ്ട് കുത്തി.
സാരമായ പരിക്കേറ്റ ഇവരെ തലശേരി ഗവ. ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിക്കായി ന്യൂമാഹി പോലീസ് അന്വേഷണം ഊർജിതമാക്കി.