മ​ക​ളു​ടെ പ്ര​ണ​യം അ​റി​ഞ്ഞ അ​മ്മ കാ​മു​ക​ന് കെ​ട്ടി​ച്ചു ന​ൽ​കി; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൾ പ്ര​സ​വി​ച്ച ശേ​ഷം നാ​ട്ടി​ലെ​ത്തി; സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ൽ കാ​മു​ക​നും അ​മ്മ​യ്ക്കു​മെ​തി​രേ കേ​സ്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​രു​ടെ അ​നു​മ​തി​യോ​ടെ വി​വാ​ഹം ചെ​യ്തു ന​ല്‍​കു​ക​യും കു​ട്ടി കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പോ​ലീ​സ്. സം​ഭ​വ​ത്തി​ല്‍, കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച യു​വാ​വും കൂ​ട്ടു​നി​ന്ന കു​ട്ടി​യു​ടെ അ​മ്മ​യും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

ഏ​നാ​ത്ത് ക​ട​മ്പ​നാ​ട് വ​ട​ക്ക് കാ​ട്ട​ത്താം​വി​ള പു​ളി​വി​ള​യി​ല്‍ ആ​ദി​ത്യ​ന്‍ (21), പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​രാ​ണ് ഏ​നാ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന​ത്. ഇ​വ​ര്‍ കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ണ്. യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ കേ​സി​ല്‍ മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യി ചേ​ര്‍​ത്തി​ട്ടു​ണ്ട്.

സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്ന ആ​ദി​ത്യ​ന്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​പ്പോ​ള്‍ എ​തി​ര്‍​ത്തു​വെ​ങ്കി​ലും കൂ​ട്ടാ​ക്കാ​തെ ബ​ന്ധം തു​ട​രു​ക​യും ഒ​പ്പം താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി​യാ​വു​ക​യും അ​ഞ്ചാം​മാ​സം യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ജോ​ലി ചെ​യ്യു​ന്ന വ​യ​നാ​ടി​നു പോ​കു​ക​യും ചെ​യ്തു.

അ​വി​ടെ​വ​ച്ച് പെ​ണ്‍​കു​ട്ടി ഒ​രാ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. പ്ര​സ​വ​ത്തി​നു​ശേ​ഷം നാ​ല് മാ​സം ക​ഴി​ഞ്ഞ് കു​ഞ്ഞു​മാ​യി ഇ​വി​ടെ വ​ന്ന് യു​വാ​നൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചൈ​ല്‍​ഡ് ലൈ​നി​ല്‍ വി​ളി​ച്ച് വി​വ​ര​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന്, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ് അ​റി​യി​ച്ച​തു​പ്ര​കാ​രം ഏ​നാ​ത്ത് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

2022 മു​ത​ല്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​ത്ത യു​വാ​വ് പ്ര​ണ​യം ന​ടി​ച്ച് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ബ​ലാ​ത്സം​ഗ​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ല്‍ നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യി മാ​റി​യ ഇ​യാ​ളെ ക​ഴി​ഞ്ഞ വ​ര്‍​ഷം കു​ട്ടി​യു​ടെ പ്ല​സ് വ​ണ്‍ പ​രീ​ക്ഷാ സ​മ​യ​ത്ത് അ​മ്മ വി​ളി​ച്ചു​വ​രു​ത്തി.

തു​ട​ര്‍​ന്ന്, ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം വാ​ങ്ങി​യ​ശേ​ഷം, കു​ട്ടി​യെ ഇ​യാ​ള്‍​ക്കൊ​പ്പം ആ​ദി​ത്യ​ന്‍റെ വീ​ട്ടി​ലേ​ക്ക് ഇ​വ​ര്‍ പ​റ​ഞ്ഞ​യ​ച്ചു. പി​ന്നീ​ട് ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ച് ഇ​രു​വ​രു​ടെ​യും താ​ലി​കെ​ട്ടു ന​ട​ക്കു​ക​യും, ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​രെ​പ്പോ​ലെ ക​ഴി​ഞ്ഞു​വ​രി​ക​യു​മാ​യി​രു​ന്നു.

നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത വി​വാ​ഹ​ത്തി​ന് കൂ​ട്ടു​നി​ന്ന​താ​യും നി​യ​മാ​നു​സൃ​ത ര​ക്ഷാ​ക​ര്‍​തൃ​ത്വ​ത്തി​ല്‍ നി​ന്നും മ​ന​പ്പൂ​ര്‍​വം ഒ​ഴി​വാ​ക​ണ​മെ​ന്നു​മു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഇ​വ​ര്‍ കു​ട്ടി​യെ യു​വാ​വി​നോ​പ്പം അ​യ​ച്ച​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

തു​ട​ര്‍​ന്ന് കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ ഇ​ത് മ​റ​ച്ചു​വ​യ്ക്കാ​നാ​യി പ്ര​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ജോ​ലി ചെ​യ്യു​ന്ന വ​യ​നാ​ട്ടി​ൽ ഇ​വ​ര്‍ എ​ത്തി​ച്ചു. അ​വി​ടെ കൈ​നാ​ടി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വം ന​ട​ന്ന​തെ​ന്നാ​ണ് മൊ​ഴി. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ ന​ല്‍​കി​യ വി​ലാ​സം, കു​ട്ടി​യു​ടെ പ്രാ​യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നേ​ത്തു​ട​ര്‍​ന്ന് ബ​ലാ​ത്സം​ഗ​ത്തി​നും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ബാ​ല​നീ​തി നി​യ​മ​മ​നു​സ​രി​ച്ചും ബാ​ല​വി​വാ​ഹ​നി​രോ​ധ​ന നി​യ​മം വ​കു​പ്പ് പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ശാ​സ്താം​കോ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും ആ​ദി​ത്യ​ന്‍ പ്ര​തി​യാ​ണ്.

Related posts

Leave a Comment