പെരിന്തൽമണ്ണ: പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിന് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. പാതാക്കര സ്വദേശി നൗഷാദ് അലിക്കാണ് മർദനമേറ്റത്.
റെയിൽവേ ട്രാക്കിൽവച്ച് ഇരുന്പ് വടികൊണ്ട് കൈകാലുകൾ തല്ലിയൊടിച്ചു. പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിൽ മണിക്കൂറുകളോളം തലകീഴാക്കി കിടത്തിയശേഷം മൂത്രം കുടിപ്പിച്ചതായും ആരോപണമുണ്ട്. പരിക്കേറ്റ നൗഷാദ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്.