പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചു, റോഡില്‍ വീണപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു, കോട്ടയം ചിങ്ങവനത്ത് സംഭവിച്ചത് ഇതൊക്കെ

pranayamചിങ്ങവനം: പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പിടികിട്ടാനുള്ള മൂന്നാം പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ഉൗർജിതമാക്കി.   തിരുവാതുക്കൽ സ്വദേശി റിച്ചു കുര്യൻ തോമസി(19)നെയാണ് പിടികിട്ടാനുള്ളത്. കേസിലെ ഒന്നും, രണ്ടും പ്രതികളായ കീഴ്ക്കുന്ന് മംഗലത്ത് അഭിനേഷ്(19), പുതുപ്പള്ളി മാടയ്ക്കൽ വിഷ്ണു(19) എന്നിവരെ ഇന്നലെ ചിങ്ങവനം എസ്ഐ അനൂപ് സി.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തിരുന്നു. ഇതിൽ അഭിനേഷിന്‍റെ കൂട്ടുകാരനാണ് പിടിയിലാകാനുള്ള റിച്ചു. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ബുധനാഴ്ച നാലോടെ കുറിച്ചിയിലാണ് കേസിനാ സ്പദമായ സംഭവം നടന്നത്. ചങ്ങനാശേരിയിലെ കോളജിൽ പഠിക്കുന്ന പെണ്‍കുട്ടിയോട് ഇതേ കോളജിൽ പഠിക്കുന്ന അഭിനേഷ് നടത്തിയ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ആക്രമണം അരങ്ങേറിയത്. ബുധനാഴ്ച വൈകുന്നേരം കോളജ് വിട്ട് സ്കൂട്ടറിൽ പുറത്തിറങ്ങിയ പെണ്‍ കുട്ടിയെ അഭിനേഷും, ഇതേ കോളജിൽ മുന്പ് പഠിച്ചിരുന്ന വിഷ്ണുവും, റിച്ചുവും കൂടി രണ്ട് ബൈക്കുകളിൽൽ പിന്തു ടരുകയായിരുന്നു.

കുറിച്ചിയിലെത്തിയപ്പോൾ പെണ്‍കുട്ടിയുടെ സ്കൂട്ടർ തടഞ്ഞു നിർത്തി അഭിനേഷിനൊപ്പം സ്കൂട്ടറിൽ കയറാൻ ആവശ്യ പ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനെ എതിർത്തതോടെ പെണ്‍കുട്ടിയുടെ സ്കൂട്ടറിന്‍റെ താക്കോൽ ഇവർ ഉൗരിയെടുത്ത് അഭിനേഷ് പെണ്‍കുട്ടിയുടെ സ്കൂട്ടറിൽ കയറി. തുടർന്ന് പെണ്‍കുട്ടിയോട് സ്കൂട്ടറിന്‍റെ പിന്നിൽ കയറാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഭീഷണി സഹിക്കാനാകാതെ വന്നതോടെ പിന്നിൽ കയറിയ പെണ്‍കുട്ടി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നുണ്ടായ പിടിവലിക്കുള്ളിൽ ഇരുവരും സ്കൂട്ടറുമായി മറിഞ്ഞുവീണു. ഇതു കണ്ട് ഓടിക്കൂടിയ നാട്ടു കാർ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പോകാൻ അനുവദിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ പിന്നാലെ മൂവരും വരുന്നത് കണ്ട് പെണ്‍കുട്ടി ഇടവഴിയിലേക്ക് സ്കൂട്ടർ ഓടിച്ചു കയറ്റി. ഇതിനിടയിൽ സ്കൂട്ടർ നിന്നുപോയി.

തുടർന്ന് അടുത്തെത്തിയ അഭിനേഷ് തന്നെ പ്രണയിക്കണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് പെണ്‍കുട്ടിയുടെ കൈയ്യിൽ കടന്നു പിടിക്കുകയും ചെയ്തു. പിടിവലിക്കിടയിൽ പെണ്‍കുട്ടി വീണു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഈ സമയം പ്രതികൾ കടന്നുകളയുകയായിരുന്നു.തുടർന്ന് ഇന്നലെ രാവിലെ മാതാപിതാ ക്കളുമായെത്തിയ പെണ്‍കുട്ടി ചിങ്ങവനം പോലീസിൽ പരാതി നൽകുകയായി രുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  പോലീ സ് ഇന്നലെ രണ്ടു പ്രതികളെ അറസ്റ്റു ചെയ്തത്.

Related posts