മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്നു കൊലപ്പെടുത്തി. ഹഡ്ഗാവ് പട്ടണത്തിലാണു സംഭവം.
21കാരനായ ഷെയ്ഖ് അറഫാത്താണ് കൊല്ലപ്പെട്ടത്.അതിക്രൂരമായി മർദിച്ചശേഷം യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും സംഘവും കുത്തിക്കൊല്ലുകയായിരുന്നു.
ആക്രമണത്തിൽനിന്ന് അറഫാത്തിനെ രക്ഷിക്കാനെത്തിയ അമ്മയെയും പ്രതികൾ മർദിച്ചു. സംഭവത്തിൽ പോലീസ് പത്തുപേരെ അറസ്റ്റ് ചെയ്തു.