പത്തുവർഷത്തെ പ്രണയത്തിനിടെ കാമുകന് സംശയം; ഐ​ടി ജീ​വ​ന​ക്കാ​രി​യെ വെ​ടി​വ​ച്ചു കൊ​ന്നു; യുവാവ് അ​റ​സ്റ്റി​ൽ


പൂ​നെ: ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ. ഹി​ഞ്ച​വാ​ഡി​യി​ലെ പ്ര​മു​ഖ ഐ​ടി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ വ​ന്ദ​ന ദ്വി​വേ​ദി (26) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ല​ഖ്‌​നൗ സ്വ​ദേ​ശി​യാ​യ ഋ​ഷ​ഭ് നി​ഗം ആ​ണ് മും​ബൈ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച പൂ​നെ ഹി​ഞ്ച​വാ​ഡി മേ​ഖ​ല​യി​ലെ ടൗ​ണ്‍ ഹൗ​സ് ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നു വ​ന്ദ​ന​യെ വെ​ടി​വ​ച്ചു കൊ​ന്ന ശേ​ഷം ഋ​ഷ​ഭ് ഹോ​ട്ട​ല്‍ മു​റി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

പ​ത്തു വ​ര്‍​ഷ​മാ​യി ഋ​ഷ​ഭും വ​ന്ദ​ന​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും സ​മീ​പ​കാ​ല​ത്ത് വ​ന്ദ​ന​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ ഋ​ഷ​ഭി​നു സം​ശ​യം തോ​ന്നി​യ​തി​നാ​ല്‍ കൊ​ല്ല​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ്ര​തി പൂ​നെ​യി​ല്‍ എ​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment