പട്ന: ബിഹാറിൽ വാർഡ് കൗൺസിലറായ ആൺസുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ 25കാരിയായ വനിതാ ഡോക്ടർ അറസ്റ്റിൽ. മധുര ബ്ലോക്കിലെ വാർഡ് നമ്പർ 12 ലെ കൗൺസിലറായ യുവാവിനാണു ദുരനുഭവമുണ്ടായത്.
ഇയാളെ ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ (പിഎംസിഎച്ച്) പ്രവേശിപ്പിച്ചു. യുവാവിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി അക്രമം ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
എന്നാൽ വിവാഹം ചെയ്യാൻ യുവാവ് സമ്മതിച്ചില്ല. ഇതേത്തുടർന്നുണ്ടായ പ്രകോപനത്തിലാണു യുവതി കാമുകന്റെ ജനനേന്ദ്രിയും മുറിച്ചുമാറ്റിയത്.
രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന യുവാവിന്റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിലെത്തിച്ചത്. യുവതിക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.