പന്തളം: പന്തളം പൂഴിക്കാട് തൂമല മനുമന്ദിരത്തിൽ ബിനു കുമാറിന്റെ ഭാര്യ തൃഷ്ണമോൾ (27) ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ.
പന്തളം, തോട്ടക്കോണം, മുളമ്പുഴ മലയ്യത്ത് വീട്ടിൽ ശ്രീകാന്തിനെ(31)യാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.ശ്രീകാന്ത് ഒരു വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നെന്ന് പറയുന്നു.
കഴിഞ്ഞ ഒക്ടോബർ 30നു രാവിലെയാണ് തൃഷ്ണയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരണദിവസം രാവിലെ യുവതിയും ശ്രീകാന്തും തമ്മിലുള്ള മൊബൈൽ സംഭാഷണവും യുവതി ആത്മഹത്യ ചെയ്യുമെന്ന് ഫോണിലൂടെ ശ്രീകാന്തിനെ അറിയിച്ചതും പോലീസ് കണ്ടെത്തി.
ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് അറസ്റ്റ്. ശ്രീകാന്ത് അവിവാഹിതനാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.