കാമുകിയെ വീട്ടുകാർ വിദേശത്തേക്ക് പറഞ്ഞയച്ചതിലുള്ള ദേഷ്യത്തിൽ അച്ഛനുനേരേ 25കാരൻ വെടിയുതിർത്തു. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതിയുടെ വീട്ടുകാർ അവളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതെന്ന് ആരോപിച്ച് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും കൈയിൽ കരുതിയിരുന്ന എയർ ഗൺ കൊണ്ട് യുവതിയുടെ അച്ഛനെ വെടിവയ്ക്കുകയുമായിരുന്നു.
ഹൈദരാബാദിലാണ് സംഭവം നടന്നത്. കണ്ണിൽ വെടിയേറ്റ വ്യവസായിയായ രേവന്ത് ആനന്ദ് എന്ന 57 വയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിൽ കഴിയുകയാണ്.
25കാരനായ ബൽവീന്ദറും ആനന്ദിന്റെ 23കാരിയായ മകളും തമ്മിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾതന്നെ അച്ഛൻ മകളെ വിലക്കി.
യുവാവിനെ ഇനി കാണരുതെന്നു നിർദേശിച്ചെങ്കിലും മകൾ അനുസരിച്ചില്ല. തുടർന്നാണു മകളെ അമേരിക്കയിലേക്ക് അയച്ചത്.