ഗാന്ധിനഗർ: അമിതായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
പാലക്കുഴ സ്വദേശിയായ യുവാവും വൈക്കം സ്വദേശിനിയുമായ യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. യുവതിയെ തനിക്ക് വിവാഹം കഴിച്ചു തരണമെന്നാവശ്യപ്പെട്ട് യുവാവ് ഇന്നലെ യുവതിയുടെ വീട്ടിലെത്തി. തുടർന്ന് യുവാവും യുവതിയുടെ വീട്ടുകാരുമായി ഇതേക്കുറിച്ച് സംസാരിച്ചു. യുവതിയ്ക്കു താത്പര്യമുണ്ടെങ്കിൽ വിവാഹം കഴിച്ചു തരാമെന്ന് യുവതിയുടെ പിതാവ് യുവാവിനെ അറിയിച്ചു
. വിവാഹം കഴക്കാൻ യുവതി എതിർപ്പു പ്രകടിപ്പിച്ചതോടെ യുവാവ് കൈയിൽ കരുതിയിരുന്ന ഗുളിക എടുത്തു കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദ്്ഗധചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നുവെന്ന് വൈക്കം പോലീസ് അറിയിച്ചു.