ഹൈദരാബാദ്: വിവാഹം ചെയ്യാൻ വിസമ്മതിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. സിരിഷ എന്നാണ് യുവതിയുടെ പേര്. ഇയാൾ യുവതിയെ കത്തികൊണ്ട് 18 പ്രാവശ്യം കുത്തി.
വികാരാബാദ് ജില്ലയിലെ ദൗലതാബാദ് സ്വദേശികളായ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇയാൾ സിരിഷയോട് വിവാഹാഭ്യർഥന നടത്തിയെങ്കിലും യുവതി ഇത് നിരസിച്ചു. തുടർന്ന് മറ്റൊരാളുമായി സിരിഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു.
ഇതിൽ കോപാകുലനായ യുവാവ് എൽബി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹസ്തിനപുരത്ത് യുവതി താമസിച്ചിരുന്ന വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. കത്തിയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിരിഷ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.