വൈപ്പിന്‍: പ്രണയം നിരസിച്ച നഴ്സിംഗ് വിദ്യാര്‍ഥിനിയെ ആക്രമച്ച കേസിൽ യുവാവിനെതിരേ മുനമ്പം പോലീസ് കേസെടുത്തു.
മുനമ്പം ചക്കങ്ങാട്ട് ശരത്-21 നെതിരയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും സ്ത്രീകള്‍ക്ക് മാനഹാനി വരുത്തക്കരീതിയില്‍ പെരുമാറിയതിനുമാണ് കേസ്.
നേരത്തെ ഇരുവരും തമ്മില്‍ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നും സൗഹൃദം ഇല്ലാതായി.
ഇത് ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്ന സമയത്ത് പിന്നാലെ ബൈക്കിലെത്തിയാണ് മുഖത്തിടിച്ചതും മറ്റ് ഉപദ്രവങ്ങള്‍ ചെയ്തതും. സംഭവത്തിനുശേഷം പ്രതി ഒളിവിലായതിനാല്‍ അറസ്റ്റ് നടന്നിട്ടില്ല.