പ്രണയിതാക്കളുടെ മനസില്‍ മഴവില്ലു വിരിയിക്കുന്ന സമയമാണു മഴക്കാലം. എന്നു കരുതി മഴ പെയ്യുന്പോൾ നഗരമധ്യത്തിലിറങ്ങി നൃത്തം ചെയ്യുമോ?
തിരക്കേറിയ നഗരത്തില്‍ യാതൊരു സങ്കോചവുമില്ലാതെ മഴയത്ത് നൃത്തം ചവിട്ടുന്ന യുവാവിന്റയും യുവതിയുടെയും വീജഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
കക്ക്വി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഉത്തേരന്ത്യയിലെ ഏതോ നഗരത്തിലാണ് കമിതാക്കളുടെ നൃത്തമെങ്കിലും പോസ്റ്റില്‍ നഗരമേതെന്നു വ്യക്തമാക്കിയിട്ടില്ല.
നിരവധിപ്പേര്‍ അനുകൂല പ്രതികരണങ്ങളുമായി രംഗത്തെത്തിയപ്പോള്‍ വിമര്‍ശനങ്ങളും കമിതാക്കൾക്ക് ഏല്ക്കേണ്ടിവന്നുവെന്നത് മറ്റൊരു കാര്യം.
പ്രണയത്തിന്റെ പേരില്‍ ചെലവേറിയ യാത്രകള്‍ക്കും വിരുന്നുകള്‍ക്കും പോകാന്‍ ഇന്നത്തെക്കാലത്തെ കൗമാരക്കാര്‍ ഇഷ്ടപ്പെടുമ്പോള്‍ യഥാർഥ പ്രണയിതാക്കൾ ഇത്തരം ലളിതമായ കാര്യങ്ങളിലൂടെ തങ്ങളുടെ പ്രണയം പ്രകടിപ്പിക്കുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു.
ക്ലബുകളിലും പബ്ബുകളിലും ഒത്തുകൂടി മദ്യപിക്കുന്ന ചെറുപ്പക്കാർക്കിടയിൽ ഇവർ വേറിട്ടുനിൽക്കുന്നുവെന്ന കമന്റുകളുമുണ്ടായി.