ചെങ്ങന്നൂര്‍: പ്രണയം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടുവന്ന് ചെങ്ങന്നൂര്‍ ടൗണില്‍ ഇറക്കിവിട്ട യുവതിയുടെ 18,000 രൂപ വില വരുന്ന മൊബൈല്‍ ഫോണും 2000 രൂപയും പിടിച്ചു പറിച്ച പ്രതിയെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരിയില്‍ ആറുപറയില്‍ വീട്ടില്‍ രാജുവിന്റെ മകന് എന്‍.ആര്. രാജീവ് (31) ആണ് പിടിയിലായത്.
21ന് തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന യുവതി വീട്ടില്‍നിന്നു സ്വദേശത്തേക്കു പോകാന്‍ ബസ് കാത്തുനിൽക്കുമ്പോഴാണ് പ്രതി തന്റെ കാറില്‍ തിരുവല്ല ബസ് സ്റ്റാന്‍ഡിൽ വിടാമെന്ന് പറഞ്ഞ് കയറ്റിയത്.
പുറകിലെ സീറ്റില്‍ കയറാന്‍ ശ്രമിച്ച യുവതിയെ നിര്‍ബന്ധിച്ച് കാറിന്റെ മുന്‍സീറ്റിൽ കയറ്റിയ ശേഷം തിരുവല്ലയിലിറക്കാതെ തന്ത്രപൂര്‍വം കാറില്‍ ചുറ്റിയടിച്ചും പ്രണയം നടിച്ചും കൊണ്ടുനടന്ന ശേഷം തന്ത്രപൂര്‍വം യുവതിയുടെ മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന ശമ്പളത്തുകയായ രണ്ടായിരം രൂപയും കൈക്കലാക്കിയ പ്രതി യുവതിയെ ടൗണില്‍ ഒരു ബാര്‍ ഹോട്ടലിനു സമീപമുള്ള ഇടറോഡില്‍ ഇറക്കി വിട്ട ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു.