നാദാപുരം: രണ്ട് വർഷത്തിലേറെയായി ഞങ്ങൾ പ്രണയത്തിലാണ്. കുറച്ചായി നഈമ എന്നിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്. അവളില്ലാതെ ജീവിക്കാനാവില്ല-പോലീസിന് മുന്നിൽ റഫ്നാസ് പറഞ്ഞു.
യുവതിയെവെട്ടി വീഴ്ത്തി ആത്മഹത്യക്ക് ശ്രമിച്ച് നാട്ടുകാർ പിടികൂടി ആശുപത്രിയിലെത്തിച്ച് ഡോക്ടർ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് റഫ്നാസ് നാദാപുരം ഡിവൈ എസ്പി ടി.പി.ജേക്കബിന് മുന്നിൽ മനസുതുറന്നത്.
ഉച്ചയ്ക്ക് 2.20നാണ് വിദ്യാര്‍ഥിനി അക്രമത്തിനിരയായത്. പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിനായി മൂർച്ച ഏറിയ വാക്കത്തി പ്രതി രണ്ടു ദിവസം മുമ്പ് കക്കട്ടിലെ കടയിൽ നിന്ന് വാങ്ങിയതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അക്രമത്തിന് ശേഷം മോട്ടോർ ബൈക്കിൽ സൂക്ഷിച്ച നിലയിൽ ഒരു ലിറ്റർ പെട്രോളും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
യുവതിയെ വെട്ടി കൊലപെടുത്തുകയോ, അതിന് സാധിച്ചില്ലെങ്കിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാനോ പദ്ധതിയിട്ടിരിക്കാമെന്നാണ്പോലീസ് നിഗമനം.
വ്യാഴാഴ്ചര ാവിലെ മുതൽ യുവാവ് പെൺകുട്ടിയുടെ വീടിന ു സമീപം പല സമയങ്ങളിലായി എത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
അക്രമത്തിനുപയോഗിച്ച വാക്കത്തിയുംപ്രതി സഞ്ചരിച്ചിരുന്ന കെഎൽ 58 എൻ 4544 നമ്പർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
അര്‍ധരാത്രി കസ്റ്റഡിയിലെടുത്ത് പോലീസ്
കോളജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ വീടിന് സമീപം റോഡിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുറ്റ്യാടി മൊകേരി മുറുവശ്ശേരി സ്വദേശി ഏച്ചിത്തറേമ്മൽ അബ്ദുള്ളയുടെ മകൻ റഫ്നാസ് (22)നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ നാദാപുരം സിഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ചപ്രതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
രാത്രിയോടെ ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ്ചെയ്ത ഉടൻപോലീസ് കസ്റ്റഡിയിലെടുത്ത് നാദാപുരംസ്റ്റേഷനിലെത്തിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് റഫ്നാസ് പേരോട് സ്വദേശി തട്ടിൽ അലിയുടെമകൾ കല്ലാച്ചി ഹൈടെക്ക് കോളജ് അവസാനവർഷ ബികോം വിദ്യാർഥിനി നഈമ (20)നെ വെട്ടി പരിക്കേല്‍പ്പിച്ചത്.
നാല്‍വര്‍സംഘം വന്നില്ലായിരുന്നുവെങ്കില്‍…
പേരോട് വിദ്യാർഥിനിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിനിടെ രക്ഷകരായെത്തിയത് യുവാക്കളായ നാല്പേർ .വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് പേരോട് പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപം കല്ലാച്ചിയിലെ വിദ്യാര്‍ഥിനി പേരോട് സ്വദേശിനി നഈമ (20) ആക്രമിക്കപ്പെട്ടത്.
നാദാപുരം പാറക്കടവ് സ്വദേശികളായ പ്രവാസിയായ മൊയിലിക്കണ്ടി ഇല്യാസ്, ചാമാളിയിൽ ഹാരിസ്, തീക്കുന്നുമ്മൽ ആഷിക്, കോൺട്രാക്ടറായ മുടവന്തേരി സ്വദേശി മുക്രിക്കണ്ടിയിൽ ഷമിം എന്നിവരാണ് സ്വന്തം ജീവൻ പണയപ്പെടുത്തി നഈമയെ അക്രമിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
പാറക്കടവ് ഭാഗത്ത് നിന്ന് നാദാപുരത്തേക്ക് കാറിൽ വരുന്നതിനിടയിലാണ് പേരോട് തട്ടാറത്ത് ഭാഗത്ത് റോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് പെൺകുട്ടിയുടെ പിന്നാലെ യുവാവ് ഓടുന്നതും വാക്കത്തികൊണ്ട് വെട്ടുന്നതും കാണുന്നത്.
കാർഡ്രൈവ് ചെയ്യുകയായിരുന്ന ആഷിഖ് വണ്ടി നിർത്തിയ ഉടൻ മറ്റ് മൂന്നുപേരും അക്രമിയായ റഫ്നാസിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുകയായിരുന്നു.
പക്ഷെ റഫ്നാസ് ഇവർക്കുനേരെ വാക്കത്തി ആഞ്ഞ് വീശിയെങ്കിലും ഇവർ ഒഴിഞ്ഞ് മാറി രക്ഷപെട്ടു.അഞ്ചിലേറെ തവണയാണ് യുവാക്കൾക്കുനേരെ റഫ് നാസ് വാക്കത്തി വീശിയത്. ഇതിനിടയിൽ വെട്ടേറ്റ നഈമ റോഡിൽ വീണ് പോയിരുന്നു.
പിന്നീട് കൈ ഞരമ്പ് മുറിക്കുന്നതിനിടെ യുവാക്കൾ ബലം പ്രയോഗിക്കുകയും അതിസാഹസികമായി അക്രമിയെ കീഴ്പെടുത്തുകയുമായിരുന്നു. പക്ഷേ യുവാക്കൾ എത്തുന്നതിന് മുമ്പേ തന്നെ റഫ്നാസ് അഞ്ചിലേറെ പ്രാവശ്യം വിദ്യാർഥിനിയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.