കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വർണവും പണവും വാങ്ങി തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കൂടാളി സ്വദേശിയായ 35 കാരിയുടെ പരാതിയിൽ ചാലാട് സ്വദേശിയായ മുഹമ്മദ് ഷാൻ അറാഫത്തിനെതിരെയാണ്(28) പോലീസ് കേസെടുത്തത്.
2018 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിയുമായി പരിചയത്തിലാകുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ചാലാടുള്ള വീട്ടിലെത്തിച്ചും മറ്റ് പല സ്ഥലങ്ങളിൽ കൊണ്ട് പോയും പീഡിപ്പിക്കുകയായിരുന്നു.
കൂടാതെ യുവതിയുടെ കൈയിലുണ്ടായിരുന്ന സ്വർണവും പണവും യുവാവ് വാങ്ങിയതായും പരാതിയിലുണ്ട്.വിദേശത്തുള്ള യുവാവ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
സ്വർണവും പണവും തിരികെ ചോദിച്ചെങ്കിലും അത് തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.