വെള്ളറട: വെള്ളറടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു മൊബെലിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്താന്‍ ക്വാട്ടേഷന് വാങ്ങിയ രണ്ടുപേര്‍ പിടിയിലായി. അരുവിയോട് സ്വദേശിയായ സജിന്‍ (30), നിലമാമൂട് കോട്ടുകോണം സ്വദേശി അനന്തു (19) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
ഒരു മാസമായി വിദ്യാര്‍ഥിനിയുടെ മൊബൈൽ ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയ്ക്കുകയും വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് വിദ്യാര്‍ഥിനി രക്ഷിതാവിനെ വിവരം അറിയിക്കുകയും വെള്ളറട പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടർന്നാണ് വിദ്യാർഥിനിയെ ശല്യപ്പെടുത്താൻ മറ്റൊരു പ്ലസ് വണ്‍ വിദ്യാര്‍ഥി രണ്ടുപേര്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നു കണ്ടെത്തിയത്.
പ്രതിയായ സജിന്‍ മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ സ്ത്രീയെ ശല്യ ചെയ്തതിനു കേസുണ്ട്. അനന്തുവിന്റെ കൈയില്‍നിന്നും കഞ്ചാവും കണ്ടെത്തി. രണ്ടുപ്രതികളെയും പോക്സോ കേസില്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ പോലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്, സജിന്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.