കാണ്‍പുര്‍: ശാരീരികബന്ധത്തിനു വിസമ്മതം പ്രകടിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം കാമുകിയുടെ കൂട്ടുകാരി കടിച്ചുമുറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്പുരിലാണു സംഭവം.
ചൗബേപുർ മേഖലയിലെ താമസിക്കാരിയായ യുവതി രാത്രി തന്റെ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവാവ് വീട്ടിലെത്തിയപ്പോൾ കാമുകിയുടെ കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്നു.
കൂട്ടുകാരിയുമായും ശാരീരികബന്ധത്തിലേർപ്പെടാൻ യുവാവിനെ നിർബന്ധിച്ചു. ഇതിനു വിസമ്മതിച്ച യുവാവിന്റെ സ്വകാര്യഭാഗത്തു യുവതി മാരകമായി കടിക്കുകയായിരുന്നു.
ഗുരുതരമായി മുറിവേറ്റ യുവാവ് കാമുകിയുടെ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. യുവാവിന്റെ കരച്ചിൽകേട്ട് നാട്ടുകാരും ഓടിക്കൂടിയിരുന്നു. വീട്ടിലെത്തിയ യുവാവ് സംഭവം ഭാര്യയെ അറിയിച്ചു.
പക്ഷേ, നാണക്കേടു ഭയന്ന് അവർ പരാതിക്കു മുതിർന്നില്ല. എന്നാൽ, രക്തം വാര്‍ന്ന് ഭര്‍ത്താവിന്റെ നില വഷളായതോടെ ഭാര്യ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.