മുണ്ടക്കയം: പ്രണയനൈരാശ്യം മൂലം യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മുണ്ടക്കയം പെരുവന്താനത്തിനു സമീപം ഇന്നു പുലർച്ചെയാണ് സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന യുവതിയെ കാണുവാൻ ലക്ഷദ്വീപ് സ്വദേശിയും ഇപ്പോൾ എറണാകുളത്തു സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്യുന്ന 30കാരനായ യുവാവ് പെണ്‍കുട്ടിയെ പലതവണ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് രാവിലെ പെണ്‍കുട്ടിയുടെ സ്വദേശമായ പെരുവന്താനത്തെ വീട്ടിൽ ബൈക്കിലെത്തി വിവാഹ അഭ്യർഥന നടത്തുകയായിരുന്നു.
എന്നാൽ, വീട്ടുകാർ എതിർത്തതിനെത്തുടർന്ന് മനംനൊന്ത് ജീവനൊടു ക്കാൻ ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം. യുവാവിനെ ആദ്യം വഴിവക്കിൽ കഴുത്തുമുറിച്ച നിലയിൽ നാട്ടുകാരാണ് കണ്ടത്. ഉടനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമല്ല. പെരുവന്താനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.