ബംഗളൂരു: കർണാടകയിൽ അക്രമി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കണ്ണാട് മുണ്ടൂർ മേഖലയിലാണ് സംഭവം. ബിരുദ വിദ്യാർഥിനിയായ ജയശ്രീ(23) ആണ് കൊല്ലപ്പെട്ടത്.
മകളുടെ കൊലപാതകത്തിന് പിന്നിൽ ഉമേഷാ എന്ന യുവാവാണെന്ന ആരോപണവുമായി ജയശ്രീയുടെ അമ്മ ഗിരിജ രംഗത്തെത്തി. ഉമേഷയും ജയശ്രീയും തമ്മിൽ പ്രണയത്തിലായിരുന്നു.
എന്നാൽ അടുത്തിടെ ഉമേഷയുമായുള്ള ബന്ധം ജയശ്രീ അവസാനിപ്പിച്ചു. ഇതിലുള്ള പകയെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസിൽ നൽകിയ പരാതിയിൽ ഗിരിജ പറയുന്നു.
സംഭവസമയം ജയശ്രീ വീട്ടിൽ തനിച്ചായിരുന്നു. കൊലപാതകത്തിൽ കേസെടുത്ത പോലീസ് ഉമേഷയ്ക്കായി തെരച്ചിൽ നടത്തുകയാണ്.