കാലംകലികാലം..! പ്ര​ണ​യ​ത്തി​ല്‍​നി​ന്നു മ​ക​ൾ പി​ന്മാ​റി; വീട്ടിൽ അതിക്രമിച്ചു കയറി അ​മ്മ​യെ യു​വാ​വ് ക​ഴു​ത്ത​റു​ത്തു കൊ​ന്നു; ഗുരുതരാവസ്ഥയിൽ കാമുകനും


ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യ​ത്തി​ല്‍​നി​ന്നു പി​ന്മാ​റി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി.

ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ലെ മി​യാ​പൂ​രി​ലാ​ണു സം​ഭ​വം. മി​യാ​പൂ​ര്‍ അ​യോ​ധ്യാ ന​ഗ​റി​ലെ ശോ​ഭ (45) യാ​ണു ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. അ​തി​രാ​വി​ലെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​വ​രു​ടെ 19 വ​യ​സു​ള്ള മ​ക​ള്‍ വൈ​ഭ​വി​യും സ​ന്ദീ​പ് എ​ന്ന​യാ​ളും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ല്‍​നി​ന്നു പി​ന്മാ​റി​യ​തി​ന്‍റെ പ​ക​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ സ​ന്ദീ​പ് വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

വൈ​ഭ​വി​യെ ആ​ക്ര​മി​ക്കു​ന്ന​തു ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണു ശോ​ഭ​യ്ക്കു വെ​ട്ടേ​റ്റ​ത്. അ​യ​ല്‍​വാ​സി​ക​ള്‍ ഇ​രു​വ​രെ​യും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ശോ​ഭ മ​രി​ച്ചു.

അ​മ്മ​യെ​യും മ​ക​ളെ​യും വെ​ട്ടി​വീ​ഴ്ത്തി​യ​ശേ​ഷം സ​ന്ദീ​പ് സ്വ​യം ക​ഴു​ത്തു​മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ഇ​യാ​ളും പെ​ണ്‍​കു​ട്ടി​യും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment