സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രാങ്ക് വീഡിയോ. ദിവസേന എത്ര വീഡിയോകളാണ് ഇത്തരത്തിൽ നമ്മൾ കാണുന്നത്. എന്നാൽ രസകരമായ ഒരു പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പണം ആവശ്യമില്ലാത്തതായ് ആരാണ് ഉള്ളത്. വെറുതെ കിട്ടിയാൽ വേണ്ടന്ന് ആരും പറയില്ല. അനാവശ്യമായ് പണം ചെലവാക്കുമ്പോഴോ കൈയിൽ നിന്നും അശ്രദ്ധ കാരണം നഷ്ടപ്പെടുത്തുമ്പോഴോ നമ്മൾ കേൾക്കുന്ന ചോദ്യമാണ് ‘വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ?’ എന്ന്. ജീവിതത്തിൽ നമ്മളിൽ പലരും ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ഒരു ചോദ്യമാണിത്.
എന്നാൽ അത്തരത്തിലൊരു മരത്തിൽ നിന്ന് പണം കുലുക്കി വീഴുന്നത് കാണിക്കുകയാണ് ഈ വീഡിയോയിൽ. വീഡിയോയുടെ ആരംഭത്തിൽ ഒരു യുവാവ് മരത്തിൽ ചവിട്ടുകയും പിന്നാലെ മരത്തിൽ നിന്ന് വീഴുന്ന പണം പെറുക്കി എടുക്കുന്നതും കാണിക്കുന്നു. ഓരോ ചവിട്ടിനും നോട്ടുകൾ വീണുകൊണ്ടിരിക്കുകയാണ്.
ഈ കാഴ്ച കണ്ട് മറ്റൊരു യുവാവ് അവിടെ നിൽപ്പുണ്ടായിരുന്നു. പണം എടുത്ത് ആദ്യത്തെ ആൾ അവിടെ നിന്നും പോയതിന് പിന്നാലെ മരത്തിൽ കുലുക്കി പണം എടുക്കാൻ രണ്ടാമൻ ചെന്നു. പക്ഷേ മരത്തിൽ പിടിച്ച് കുലുക്കിയപ്പോൾ കിട്ടിയത് പണമല്ലന്ന് മാത്രം. പണം പ്രതീക്ഷിച്ച് നിന്ന ആളുടെ ദേഹത്തേക്ക് വെള്ളമാണ് മുകളിൽ നിന്ന് വീണത്. പിന്നാലെ ദേഷ്യപ്പെട്ട് യുവാവ് സ്ഥലം വിടുന്നു. വീഡിയോയിൽ ഇതെല്ലാം ശ്രദ്ധിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന പ്രായമായ ഒരാളെയും കാണാം.