ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വീഡിയോ അനുവാദമില്ലാതെ യുട്യൂബിൽ സംപ്രേഷണം ചെയ്തതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു.
സംഭവത്തിൽ ‘വീര ടോക്സ് ഡബിൾ എക്സ്’ എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ പ്രവർത്തിക്കുന്ന വനിതാ വീഡിയോ ജോക്കി ആർ. ശ്വേത (23), കാമറമാൻ എസ്. യോഗരാജ് (21), യുട്യൂബ് ചാനൽ ഉടമ എസ്.റാം (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതൊരു പ്രാങ്ക് ആണെന്നും വീഡിയോ സംപ്രേഷണം ചെയ്യില്ലെന്നും വിദ്യാർഥിനിയെ വിശ്വസിപ്പിച്ചാണു ദ്വയാർഥം കലർന്ന ചോദ്യത്തിനു ഉത്തരം തേടിയതെന്നു പറയുന്നു.
എന്നാൽ, പിന്നീട് ഈ വീഡിയോ യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്തുവിട്ടു. അതിനു താഴെ അശ്ലീല കമന്റുകൾ ഉൾപ്പെടെ നിറഞ്ഞതോടെ വിദ്യാർഥിനി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥിനി ബന്ധുക്കൾക്കൊപ്പമാണു കഴിഞ്ഞിരുന്നത്.