ആളുകളെ പറ്റിച്ചും ഭയപ്പെടുത്തിയും വീഡിയോ എടുത്ത് അവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ലൈക്കുകൾ വാരിക്കൂട്ടുന്ന കാലമാണിത്. തിരക്കിട്ട് റോഡിലൂടെ പോകുന്ന സ്ത്രീകളും വിദ്യാർഥികളും പ്രാങ്കുമായ് എത്തുന്നവരുടെ സ്ഥിരം ഇരയാണ്. എന്നാൽ ഇങ്ങനെ പറ്റിക്കുന്നവർ ഒന്ന് സൂക്ഷിച്ചോളൂ.
സ്ഥിരമായ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രാങ്ക് വീഡിയോകൾ പങ്ക് വയ്ക്കുന്ന പ്രാങ്ക് പ്രജു എന്ന പ്രജ്വലിന് മുട്ടൻ പണി തന്നെയാണ് കിട്ടിയിരിക്കുന്നത്. റോഡിലൂടെ പോകുന്ന കാൽനട യാത്രക്കാരാണ് ഇയാളുടെ ലക്ഷ്യം. തിരക്കിട്ട വഴിയൂടെ നടന്ന് യാത്രക്കാരെ അടിയ്ക്കാൻ ചെല്ലുന്നതായ് ഭയപ്പെടുത്തുക, ഛർദിക്കുന്നത് പോലെ അഭിനയിക്കുക, പാമ്പ് എന്ന് പറഞ്ഞു ഭയപ്പെടുത്തുക ഇതൊക്കെയാണ് ഇയാളുടെ നമ്പറുകൾ.
എന്നാൽ ഇതൊരു പതിവായതോടെ കളി കാര്യമായി. പ്രജ്വലിന്റെ ഇത്തരത്തിലുള്ള പ്രാങ്കുകൾകൊണ്ട് പൊറുതിമുട്ടി ബംഗുളൂരു മൂഡലപാൾയയിലെ പ്രിയദർശിനി ലേഔട്ടിൽ താമസിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്തിയതിന് പോലീസ് പ്രജ്വലിനെതിരെ കേസെടുത്തു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ സുരക്ഷാ വിഭാഗത്തിലുള്ളവരാണ് പരാതി നൽകിയത്. മെട്രോ ട്രയിനിൽ യാത്ര ചെയ്ത വൃദ്ധയായ സ്ത്രീയെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് യാത്രാക്കാർക്ക് അസൗകര്യമുണ്ടാക്കിയതിന് മെട്രോ അതികൃതർ പ്രജ്വലിൽ നിന്ന് പിഴ ഈടാക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് ഇയാൾ എടുത്ത പ്രാങ്ക് വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക