ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ എച്ച്.എസ്. പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെടാത്ത പ്രണോയ് ഇന്തോനേഷ്യയുടെ രണ്ടാം സീഡ് ടോമി സുഗിയാര്‍തോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. 21-14, 21-12നായിരുന്നു മലയാളിയായ പ്രണോയിയുടെ ജയം.
സായ് പ്രണീതിനെ 21-12, 21-12 ചൈനയുടെ ലിന് ഡാന്‍ തോല്പിച്ചു. ഡബിള്‍സില്‍ മനു അത്രി-സുമിത് റെഡ്ഡി സഖ്യം പുറത്തായി. 37 മിനിറ്റാണ് പ്രണോയ്-ടോമി സുഗിയാര്തോ മത്സരം നീണ്ടുനിന്നത്.
അധികം വിയര്‍പ്പൊഴുക്കാതെ ഇന്ത്യന്‍ താരത്തിനു മത്സരം സ്വന്തമാക്കാനായി. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ജപ്പാന്റെ കാന്റ സുനിയാമയാണ് പ്രണോയിയുടെ എതിരാളി. ജാപ്പനീസ് താരത്തിനെതിരേ ഇന്ത്യന്‍ താരത്തിന് 1-0ന്റെ വിജയറിക്കാര്ഡാണുള്ളത്.