ഫുട്ബോൾ ലോകത്തിലെ തന്റെ ഇഷ്ട താരമായ ലയണൽ മെസിയുടെ കളി നേരിൽ കണ്ടതിന്റെ ആവേശത്തിലാണ് മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ്.
സ്പാനിഷ് ലാ ലിഗയിൽ ഐബറിനെതിരേ മെസി നാല് ഗോളടിച്ച മത്സരത്തിനാണ് പ്രണോയ് ഗാലറിയിലിരുന്ന് കളിക്കു സാക്ഷ്യംവഹിച്ചത്. രാജ്യത്തിനും ക്ലബ്ബിനുമായി 1000 ഗോളും അസിസ്റ്റും നടത്തുന്ന ആദ്യ താരമെന്ന റിക്കാർഡ് മെസി കുറിച്ച മത്സരമായിരുന്നു അത്.
ബാഴ്സലോണയിൽ സ്പെയിൻ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂർണമെന്റിന് എത്തിയതായിരുന്നു പ്രണോയ്. ബാഡ്മിന്റണ്‍ കോർട്ടിലെ നിരാശകൾ മറക്കുന്നത് ഫുട്ബോൾ കോർട്ടിലെ മെസി മാജിക് കണ്ടാണെന്ന കുറിപ്പോടെ പ്രണോയ് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ന്യൂകാന്പിലെ ഗാലറിയിൽനിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.