ജനുവരി 26 ന് റിലീസ് ചെയ്ത ആദി വിജയകരമായി ആദ്യ വാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ സിനിമ. കേരള ബോക്സോഫീസില്‍ മികച്ച കുതിപ്പ് തന്നെയാണ് പ്രണവ് നടത്തിയത്. വീക്കെന്‍ഡ് കലക്ഷനിനുള്പ്പടെയായി വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം പത്ത് കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തുടക്കക്കാരനെന് നിലയില്‍ ശക്തമായ പിന്തുണയാണ് പ്രണവിന് ലഭിച്ചത്.
രണ്ടാം വാരത്തിലേക്ക് എത്തിയ ആദി ഇതിനോടകം തന്നെ 20 കോടി നേടിക്കഴിഞ്ഞുവെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെയും പ്രണവിന്റെയും ആരാധകര്‍ നല്കുന്ന ശക്തമായ പിന്തുണ കലക്ഷനിലും പ്രകടമാണ്. വിദേശത്ത് കൂടി റിലീസ് ചെയ്യുന്നതോടെ ആദി 50 കോടി ക്ലബില്‍ അനായാസേന ഇടം പിടിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. താരപുത്രനെന്നതിനും അപ്പുറത്ത് പ്രണവെന്ന തുടക്കകാരന് അത്രയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് മാത്രമായി ചിത്രം 50 ലക്ഷം സ്വന്തമാക്കിയിരുന്നു. ഫോറം കേരള പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം 11 ദിവസം പിന്നിടുന്നതിനിടയില്‍ കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് 66 ലക്ഷമാണ് നേടിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ തന്നെ അമൃത ടിവി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരപുത്രന്റെ സിനിമയും സ്വന്തമാക്കിയത്.