കടുത്ത മോഹന്‍ലാല്‍ ആരാധികയായി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എത്തുന്ന ചിത്രമാണ് സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍. അണിയറപ്രവര്‍ത്തകര്‍ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പാട്ടും പാട്ടിലെ വരികളും ഒപ്പം സീനുകളും ആളുകള്‍ ഏറ്റെടുത്തിരുന്നു.
ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ‘ലാലേട്ടാ ലാ ലാ’… എന്ന ഗാനം കൊച്ചുപിച്ചടക്കം എല്ലാവരും പാടിനടക്കുകയാണ്. പാട്ട് ഹിറ്റായതോടെ പാട്ടിലെ വരികള്‍ക്ക് ശബ്ദം നല്‍കിയതാരാണെന്ന ചര്‍ച്ച തുടങ്ങി. ഗായിക ാരാണെന്ന് തിരക്കിയുള്ള ചോദ്യങ്ങള്‍ കൂടിവന്നപ്പോഴാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനീഷ് വാരനാട് അതാരാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്.
വന്‍ ജനപ്രീതി നേടിയ ആ ഗാനം ആലപിച്ചത് മറ്റാരുമല്ല നായകന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണെന്നാണ് സുനീഷ് വെളിപ്പെടുത്തിയത്. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ടോണി ജോസഫ് ആണ്. ആ ശബ്ദത്തിനുടമയാരാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനീഷ് വാരനാട് ആണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
സുനീഷ് വാരനാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
മോഹന്‍ലാലിന്റെ ടീസര്‍ ജനങ്ങളിലേക്ക് എത്തിയ അന്ന് മുതല്‍ ഞാന്‍ കേള്‍ക്കുന്ന ഒരു ചോദ്യമാണ്, അതില്‍ കേള്‍ക്കുന്ന, ‘ലാലേട്ടാ ലാ ലാ’ എന്ന ഗാനം ആലപിച്ച ആ ഇമ്പമുള്ള ശബ്ദത്തിന്റെ ഉടമ ആരാണെന്ന്. ആ കക്ഷിയെയാണ് നിങ്ങള്‍ ദേ ഈ ഫോട്ടോയില്‍ കാണുന്നത്. ഞങ്ങളുടെ കഥയിലെ നായകന്‍ ഇന്ദ്രേട്ടന്റെ മകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്