എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഗു​രു​വാ​യൂ​രിൽ പ്ര​സാ​ദ ഉൗ​ട്ട് നൽകും;  ഹാളിൽ മൊ​ബൈ​ൽ ഫോ​ണ്‍ അ​നു​വ​ദി​ക്കി​ല്ല

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ​ഉൗ​ട്ട് അ​ഹി​ന്ദു​ക്ക​ൾ​ക്കും ന​ൽ​കാ​ൻ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു.​ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തു​ള്ള അ​ന്ന​ല​ക്ഷ​്മി ഹാ​ളി​ലാ​ണ് പ്ര​സാ​ദ ഉൗ​ട്ട് ന​ൽ​കു​ന്ന​ത്.​ഷ​ർ​ട്ട്, ബ​നി​യ​ൻ, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ ധ​രി​ച്ച് പ്ര​സാ​ദ ഉൗ​ട്ടി​ൽ പ​ങ്കെ​ടു​ക്കാം.​ ലു​ങ്കി,മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല.​

രാ​വി​ലെ ഏ​ഴു​മു​ത​ൽ ഒ​ന്പ​തു​വ​രെ പ്ര​ഭാ​ത ഭ​ക്ഷ​ണവും, 10.30മു​ത​ൽ ഉ​ച്ച​ക്ക് 1.30വ​രെ ഉ​ച്ച​ഭ​ക്ഷ​ണവും നൽ കും. രാ​ത്രി ക്ഷേ​ത്ര​ത്തി​ലെ നേ​ദ്യം ക​ഴി​ഞ്ഞ​തി​നുശേ​ഷം ഒ​രു​മ​ണി​ക്കൂ​റും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.​ വൈ​ശാ​ഖ​മാ​സം ആ​രം​ഭി​ച്ച​തോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന മു​ഴു​വ​ൻ ഭ​ക്ത​ർ​ക്കും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഭ​ര​ണ​സ​മ​ിതി ഒ​രു​ക്കി.​

അ​ന്ന​ല​ക്ഷ​്മി ഹാ​ളി​നോ​ടുചേ​ർ​ന്ന് താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ൽ പു​തി​യ​താ​യി 400 സീ​റ്റു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി.​ഇ​തോ​ടെ ഒ​റ്റത്ത വണ 816 പേ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കും.​ വ​ർ​ഷ​ങ്ങ​ളാ​യി ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ന​ൽ​കി​യി​രു​ന്ന പ്ര​സാ​ദ​ഉൗ​ട്ട് 2015ലാ​ണ് ക്ഷേ​ത്ര​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റി​യ​ത്.​

എങ്കി​ലും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചു മാ​ത്ര​മേ പ്ര​സാ​ദ​ഉൗ​ട്ടി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രി​ന്നു​ള്ളു. 2015​മു​ത​ൽ ഉ​ത്സ​വ​ക്കാ​ല​ത്ത് താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ൽ ന​ൽ​കി​യി​രു​ന്ന പ്ര​സാ​ദ​ഉൗ​ട്ടി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെയും പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു.​

Related posts