മുഖത്തു നിന്ന് കൈയെടുക്കാന്‍ തോന്നില്ല എന്ന് പറയുമ്പോള്‍ കൊച്ചുകുട്ടികളുടെ മുഖത്തൊക്കെ നമ്മളിങ്ങനെ പിടിക്കില്ലേ?
അതുപോലെ സ്നേഹത്തോടെ ആവണം എന്നാണ് ആഗ്രഹം. പക്ഷേ, എന്തോ എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ക്കൊക്കെ ചെറിയ തല്ലുകൊള്ളി സ്വഭാവമുണ്ട്.
ഒരു നടനെന്ന നിലയില്‍ നല്ലവനായ ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളേക്കാള്‍, എനിക്കിഷ്ടം അല്പം മോശക്കാരനെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങളാണ്.
ശ്രദ്ധിക്കപ്പെടുക എന്നതാണല്ലോ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കാര്യം. കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍.
-പ്രശാന്ത് അലക്സാണ്ടർ